ദുബായ് ഹാർബറിലേക്കുള്ള പാലം നിർമാണം പകുതി പിന്നിട്ടു; യാത്രാ സമയം മൂന്ന് മിനിറ്റായി കുറയും

 
Pravasi

ദുബായ് ഹാർബറിലേക്കുള്ള പാലം നിർമാണം പകുതി പിന്നിട്ടു; യാത്രാ സമയം മൂന്ന് മിനിറ്റായി കുറയും

നിലവിലെ ഗതാഗതത്തിനു തടസ്സമുണ്ടാക്കാത്ത രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.

UAE Correspondent

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് നേരെ ദുബായ് ഹാർബറിലേക്കുള്ള പാലം നിർമാണം പകുതി പിന്നിട്ടു. ഒന്നര കിലോമീറ്റർ നീളമുള്ള പാലത്തിന്‍റെ 65% പൂർത്തിയായി. ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. മിഡിൽ ഈസ്റ്റിൽ തന്നെ ഏറ്റവും കൂടുതൽ യോട്ടുകൾ നിർത്തിയിടുന്ന സ്ഥലമാണ് ദുബായ് ഹാർബർ. നിലവിലെ ഗതാഗതത്തിനു തടസ്സമുണ്ടാക്കാത്ത രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.

ഇരുവശത്തേക്കും രണ്ടു ലെയ്ൻ ട്രാഫിക്കോട് കൂടിയതാണ് പാലം. നിലവിൽ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലെത്താൻ മറീന റോഡിൽ പ്രവേശിക്കണം. വിവിധ ട്രാഫിക് സിഗ്നലുകൾ കടന്നു മാത്രമേ ഹാർബറിൽ എത്താനാകൂ.

സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നിർമാണം. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് അമേരിക്കൻ യൂണിവേഴ്സിറ്റിക്കു സമീപം പാലത്തിൽ പ്രവേശിച്ച് അൽ നസീം സ്ട്രീറ്റ്, അൽ ഫലക് സ്ട്രീറ്റ് എന്നീ ജംക്‌ഷനുകൾക്കും കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിനും മുകളിലൂടെയാണ് പാലം ദുബായ് ഹാർബറിൽ ചേരുന്നത്. മണിക്കൂറിൽ 6000 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷിയുണ്ട്. പാലം പൂർത്തിയാകുന്നതോടെ 12 മിനിറ്റ് യാത്ര 3 മിനിറ്റായി കുറയും.

ട്രംപിന് അധികാരമില്ല; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 പേർക്ക് സസ്പെൻഷൻ

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഉയർത്തി, ക്ലീനറുടെ മൃതദേഹം കണ്ടെത്തി

"എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂ": പദ്മജ വേണുഗോപാൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെലോ അലർട്ട്