95-ാമത് സൗദി ദേശീയ ദിനം ആഘോഷിച്ച് ദുബായ് ഇമിഗ്രേഷൻ
ദുബായ്: യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധങ്ങളും ഉറപ്പിച്ച് 95-ാമത് സൗദി ദേശീയ ദിനം ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ നേതൃത്വത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1- ൽ വിപുലമായി ആഘോഷിച്ചു.
സൗദിയിൽ നിന്ന് ദുബായിലെത്തിയ യാത്രക്കാരേ യുഎഇയുടെ ആതിഥ്യമര്യാദയുടെ പ്രതീകമായി സൗദി പതാകകളും പ്രത്യേക സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
സാലം, സലാമ എന്നീ മാസ്കോട്ടുകൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സൗദി യാത്രക്കാരുടെ പാസ്പോർട്ടുകളിൽ 'യുഎഇ - സൗദി ടുഗതർ ഫോർ എവർ' എന്ന വാചകവും 95-ാമത് സൗദി ദേശീയ ദിനത്തിന്‍റെ ലോഗോയും ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു.