വിസ കാലാവധി കഴിഞ്ഞവർക്ക് യുഎഇയിലേക്ക് മടങ്ങിവരാമെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി

 
Pravasi

പശ്ചിമേഷ്യൻ സംഘർഷം: വിസ കാലാവധി കഴിഞ്ഞവർക്ക് യുഎഇയിലേക്ക് മടങ്ങിവരാമെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി

പുതിയ എൻട്രി പെർമിറ്റുകൾ എടുക്കാതെ തിരികെ വരാം

Jisha P.O.

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്ക് ആശങ്കകളില്ലാതെ യുഎഇയിലേക്ക് മടങ്ങിവരാമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് യാതൊരു തടസ്സവുമില്ലെന്നും അധികൃതർ പറഞ്ഞു.

പുതിയ എൻട്രി പെർമിറ്റുകൾ എടുക്കാതെ തന്നെ ഇവർക്ക് തിരികെ വരാം. വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള ഇളവുകൾ നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.

ദുബായിലെ എല്ലാ എൻട്രി പോയിന്‍റുകളും പൂർണ സജ്ജമാണെന്ന് ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഉദ്യോഗസ്ഥർ സേവനത്തിന് സദാ സജ്ജരാണ്. യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും നടപടിക്രമങ്ങളെല്ലാം തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുണ്ട്.

10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്‍റെ പോർട്ടലും സഫലം ആപ്പും

തായ്‌വാൻ വിഷയം യുഎസുമായി സംഘർഷത്തിനു കാരണമായേക്കും: ട്രംപിനു ചൈനയുടെ മുന്നറിയിപ്പ്

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വൈകിട്ട് ഗവർണറെ കാണും

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

കെസിയും ദീപയും കേരളത്തിലേക്ക്