ദുബായ് ഇമിഗ്രേഷൻ സമയക്രമം പ്രഖ്യാപിച്ചു.
Representative image
ദുബായ്: ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഈദ് അൽ അദ്ഹ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തി സമയം പ്രഖ്യാപിച്ചു. മേയ് 29 വെള്ളിയാഴ്ച വരെ പ്രത്യേക സമയക്രമം നിലവിലുണ്ടാകുമെന്ന് അധികൃതർ.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽ ഹാളിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍റർ അവധിക്കാലത്തും ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. യാത്രക്കാരുടെയും ഉപയോക്താക്കളുടെയും നടപടികൾ സുഗമമാക്കുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം തുടരുന്നതെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.
അൽ മനാറ, അൽ ത്വവാർ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തിക്കും. അതേസമയം, അൽ അവീർ പബ്ലിക് സർവീസസ് സെന്‍റർ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 8 മണിവരെ, ശനി-ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ സേവനം നൽകും.
ജിഡിആർഎഫ്എയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അമർ കോൾ സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറായ 8005111 വഴി 24 മണിക്കൂറും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഔദ്യോഗിക വെബ്സൈറ്റും Dubai Now app ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഉപയോക്താക്കളോട് ജിഡിആർഎഫ്എ അഭ്യർഥിച്ചു.