തൊഴിലാളി ക്ഷേമത്തിന് ട്രാൻസ്‌ഗാർഡ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ഇമിഗ്രേഷൻ

 
Pravasi

തൊഴിലാളി ക്ഷേമത്തിന് ട്രാൻസ്‌ഗാർഡ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ച് ദുബായ് ഇമിഗ്രേഷൻ

ട്രാൻസ്‌ഗാർഡ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുമാണ് കരാറിൽ ഒപ്പിട്ടത്

Namitha Mohanan

ദുബായ്: ദുബായിലെ തൊഴിലാളി സമൂഹത്തിന്‍റെ ക്ഷേമം വർധിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ട്രാൻസ്‌ഗാർഡ് ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു. ട്രാൻസ്‌ഗാർഡ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുമാണ് കരാറിൽ ഒപ്പിട്ടത്.

തൊഴിലാളികളുടെ ക്ഷേമം, സാമൂഹിക സ്ഥിരത, നിയമപരമായ അവസ്ഥ, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളി അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധവൽക്കരണം നൽകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

ദുബായിയുടെ വളർച്ചാ ദർശനത്തോടും ‘ഡി33’ സാമ്പത്തിക അജണ്ടയോടുമുള്ള പ്രതിബദ്ധതയാണ് ഈ സഹകരണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ധാരണാപത്രത്തിന് രണ്ടു വർഷത്തെ കാലാവധിയുണ്ട്.

"അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന റോയിയെ"

ഗോവയുടെ നടുവൊടിച്ചു; രോഹനു പുറമെ വിഷ്ണു വിനോദിനും സെഞ്ചുറി, കേരളത്തിന് ലീഡ്

"പ്രസവം നിർത്തിയ യുവതി വീണ്ടും പ്രസവിക്കണമെന്ന് പറഞ്ഞു'', വ്യാജ പ്രചരണമെന്ന് മന്ത്രി

ലഡാക്ക് സംഘർഷം: ജയിലിൽ കഴിയുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വനംവകുപ്പ് നടപടിക്കെതിരായ അപ്പീൽ തള്ളി