ദുബായ് മെട്രോ റമദാൻ സമയക്രമം പ്രഖ്യാപിച്ചു: പാർക്കിങ്, സാലിക് സമയങ്ങളിലും മാറ്റം

 
Pravasi

ദുബായ് മെട്രോ റമദാൻ സമയക്രമം പ്രഖ്യാപിച്ചു: പാർക്കിങ്, സാലിക് സമയങ്ങളിലും മാറ്റം

വെള്ളിയാഴ്ചകളിൽ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർധരാത്രി വരെയും മെട്രോ പ്രവർത്തിക്കും.

Megha Ramesh Chandran

ദുബായ്: റമദാൻ മാസത്തിലെ ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളുടെ സമയക്രമം പ്രഖ്യാപിച്ച് ആർടിഎ മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും ശനിയാഴ്ചകളിലും രാവിലെ 5 മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 5 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർധരാത്രി വരെയും മെട്രോ പ്രവർത്തിക്കും.

പൊതു പാർക്കിങ് സമയമാറ്റം

തിങ്കൾ മുതൽ ശനി വരെ ഈ സമയങ്ങളിൽ പാർക്കിങ് നിരക്ക് നൽകണം.

ആദ്യ ഘട്ടം: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ.

രണ്ടാം ഘട്ടം: രാത്രി 8 മുതൽ അർധരാത്രി വരെ.

തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മുതൽ രാത്രി 8 വരെയുള്ള സമയത്ത് പാർക്കിങ് സൗജന്യമാണ്. ഞായറാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.

മൾട്ടി ലെവൽ പാർക്കിങ് കെട്ടിടങ്ങൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

സാലിക് നിരക്കുകൾ:

റമദാൻ മാസത്തിൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 6 ദിർഹമാണ് നിരക്ക്. രാവിലെ 7 മുതൽ 9 വരെയും, വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും 4 ദിർഹമായിരിക്കും നിരക്ക്.

റമദാനിൽ തിങ്കൾ മുതൽ ശനി വരെ പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് നിരക്ക് ഈടാക്കില്ല.

റമദാനിലെ ഞായറാഴ്ചകളിൽ, രാവിലെ 7 മുതൽ പുലർച്ചെ 2 വരെ 4 ദിർഹം ആയിരിക്കും; പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സൗജന്യമായിരിക്കും.

ദുബായ് ട്രാം

ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും, ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും സർവിസ് നടത്തും.

ദുബായ് ആർ ടി എ യുടെ പൊതു ബസുകളുടെയും മറൈൻ ട്രാൻസ്‌പോർട്ടിന്റെയും പ്രവർത്തന സമയങ്ങളുടെ പൂർണ വിവരങ്ങൾക്കായി സുഹൈൽ ആപ്പ്, അല്ലെങ്കിൽ ആർ‌.ടി.എ വെബ്‌സൈറ്റ് പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

കസ്റ്റമർ ഹാപ്പിനസ്, സർവിസ് സെന്ററുകൾ എന്നിവയുടെ പുതുക്കിയ സമയക്രമം ആർ‌.ടി.എ വെബ്‌സൈറ്റിൽ  ലഭ്യമാണ്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആന്‍റിബയോട്ടിക്: നാഫിത്രോമൈസിൻ

രോഹിത്തും കോലിയും വിരമിക്കണം; രൂക്ഷ വിമർശനങ്ങളുമായി ആരാധകർ

വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിന് സസ്പെൻഷൻ

ലണ്ടനിലേക്ക് താമസം മാറിയതിന് പിന്നിലെന്ത്‍? കാരണം വ‍്യക്തമാക്കി വിരാട് കോലി

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ