ദുബായ് മെട്രൊ നോൽ കാർഡ് ടോപ് അപ്പ് നിരക്ക് വർധിപ്പിച്ചു; മിനിമം തുക 50 ദിർഹം 
Pravasi

ദുബായ് മെട്രൊ നോൽ കാർഡ് ടോപ് അപ്പ് നിരക്ക് വർധിപ്പിച്ചു; മിനിമം തുക 50 ദിർഹം

ഓൺലൈൻ വഴി ടോപ് അപ്പ് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.

ദുബായിൽ മെട്രൊ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിൽ നോൽ കാർഡ് ടോപ് അപ്പ് ചെയ്യാനുള്ള കുറഞ്ഞ നിരക്ക് വർധിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. ശനിയാഴ്ച മുതൽ 50 ദിർഹമാണ് ടോപ് അപ്പ് ചെയ്യാനുള്ള മിനിമം തുക. നേരത്തെ ഇത് 20 ദിർഹമായിരുന്നു. എന്നാൽ ഓൺലൈൻ വഴി ടോപ് അപ്പ് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.

കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. ബസ്, മെട്രൊ, ട്രാം, വാട്ടർ എന്നിവയിൽ നോൽ കാർഡ് ഉപയോഗിക്കാം. പാർക്കിങ്ങിനും പൊതു പാർക്കുകളിലെ പ്രവേശനത്തിനും നോൽ കാർഡ് ഉപകരിക്കും.

ഇത് കൂടാതെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഷോപ്പിങ്ങിനും നോൽ കാർഡ് ഉപയോഗിക്കാം.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ