ദുബായ് പൊലീസ് കോൾ സെന്‍റർ.

 

Representative image

Pravasi

ദുബായ് പൊലീസ് കോൾ സെന്‍റർ കൈകാര്യം ചെയ്തത് അഞ്ചര ലക്ഷത്തോളം ആശയവിനിമയങ്ങൾ

3,93,000 ഫോൺ കോളുകളും, 96,610 ഇമെയിലുകളും, 53,076 തത്സമയ ചാറ്റുകളും കൈകാര്യം ചെയ്തു

MV Desk

ദുബായ്: അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്കും പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കുമായുള്ള ദുബായ് പൊലീസിന്‍റെ 901 കോൾ സെന്‍റർ 2025-ന്‍റെ ആദ്യ പകുതിയിൽ കൈകാര്യം ചെയ്തത് 5,42,686 ആശയവിനിമയങ്ങൾ. ഫോൺ കോളുകൾ, ഇമെയിലുകൾ, തത്സമയ ചാറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ കാലയളവിൽ 3,93,000 ഫോൺ കോളുകളും, 96,610 ഇമെയിലുകളും, 53,076 തത്സമയ ചാറ്റുകളും കൈകാര്യം ചെയ്തതായി അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്‍റിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ ഡയറക്ടർ അബ്ദുല്ല ഇബ്രാഹിം പറഞ്ഞു.

ദുബായ് പൊലീസിന്‍റെ ലക്ഷ്യമായ 'സുരക്ഷിതമായ നഗരം' എന്ന കാഴ്ചപ്പാട് നിറവേറ്റാൻ 901 കോൾ സെന്‍റർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ, ട്രാഫിക് സേവനങ്ങൾ, സർട്ടിഫിക്കറ്റ് നൽകൽ , തുടങ്ങി നിരവധി സേവനങ്ങൾ 901 കോൾ സെന്‍റർ വഴി പൊതുജനങ്ങൾക്ക് ലഭിക്കും.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു