ഈദ് അവധിയിൽ ദുബായ് പൊലിസിന് ലഭിച്ചത് 45,845 ഫോൺ കോളുകൾ

 
Pravasi

ഈദ് അവധിയിൽ ദുബായ് പൊലിസിന് ലഭിച്ചത് 45,845 ഫോൺ കോളുകൾ

40,715 കോളുകൾ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999 ലേക്കാണ് ലഭിച്ചത്

ദുബായ്: ഈദ് അവധി ദിനങ്ങളിൽ ദുബായ് പൊലിസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ 45,845 ഫോൺ കോളുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

40,715 കോളുകൾ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999 ലേക്കാണ് ലഭിച്ചത്. 5,130 കോളുകൾ അടിയന്തരമല്ലാത്ത അന്വേഷണങ്ങൾക്കായുള്ള 901 നമ്പർ വഴിയാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.

പൊതു അന്വേഷണങ്ങൾ പ്രൊഫഷണലായും വേഗത്തിലും കൈകാര്യം ചെയ്തതിന് കോൾ സെന്റർ ജീവനക്കാരെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ആക്ടിംഗ് ഡയറക്ടർ കേണൽ ബിലാൽ ജുമാ അൽ തായർ പ്രശംസിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 ഉപയോഗിക്കാനും, പൊതു അന്വേഷണങ്ങൾക്കായി 901ലേക്ക് വിളിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ദുബായ് പൊലിസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 1,273 ഇമെയിലുകളും 549 ലൈവ് ചാറ്റുകളും കൈകാര്യം ചെയ്തതായി പൊലിസ് ജനറൽ അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്‌സ് വകുപ്പിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ ആക്ടിംഗ് ഡയറക്ടർ അബ്ദുള്ള ഇബ്രാഹിം പറഞ്ഞു.

സാധാരണ സമയങ്ങളിലും ആഘോഷ വേളകളിലും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ശരിയായ ആശയ വിനിമയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് നിർദേശിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു