നിരത്തുകളിൽ അഭ്യാസവും ശബ്ദ മലിനീകരണവും: 1230 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

 
Pravasi

നിരത്തുകളിൽ അഭ്യാസവും ശബ്ദ മലിനീകരണവും: 1230 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

‘ശാന്തമായ റോഡുകൾ’എന്ന സംരംഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസ്​​ ​നടപടി.

UAE Correspondent

ദുബായ്: നിരത്തുകളിൽ മറ്റ് യാത്രികർക്ക്​ ശല്യമാകുന്ന തരത്തിൽ അമിത ശബ്​ദമുണ്ടാക്കുകയും റോഡിൽ അഭ്യാസം നടത്തുകയും ചെയ്ത 1230 വാഹനങ്ങൾ ദുബായ് പൊലീസ്​ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ 33,372 പേർക്ക്​ പിഴ ചുമത്തി. ‘ശാന്തമായ റോഡുകൾ’എന്ന സംരംഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പൊലീസ്​​ ​നടപടി.

ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്കിന്‍റെ നേതൃത്വത്തിലായിരുന്നു​ ക്യാമ്പയ്​ൻ​. നഗരത്തിൽ ശബ്​ദമലിനീകരണം കുറക്കുക, റോഡ്​ സുരക്ഷ വർധിപ്പിക്കുക, സമീപപ്രദേശങ്ങളിൽ സുരക്ഷിതത്വ ബോധം ശക്​തിപ്പെടുത്തുക തുടങ്ങിയവയാണ്​ ക്യാമ്പയ്​നിന്‍റെ ലക്ഷ്യമെന്ന് ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

ഡ്രൈവർമാരുടെ ഇത്തരം സ്വഭാവ രീതികൾ സമൂഹത്തിന്‍റെ ക്ഷേമത്തേയും സുഖകരമായ അന്തരീക്ഷത്തേയും നേരിട്ട്​ ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തിയ 1,178 കേസുകളാണ്​ ക്യാമ്പയ്​ൻ കാലളയവിൽ റിപോർട്ട്​ ചെയ്തത്​. കൂടാതെ ശബ്​ദമലിനീകരണവുമായി ബന്ധപ്പെട്ട 412 കേസുകളും അശ്രദ്ധമായി വാഹനമോടിച്ച 341 കേസുകളും , ഹോണുകളും ശബ്​ദ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത 230 കേസുകളും റിപോർട്ട്​ ചെയ്തിട്ടുണ്ട്​​. മോട്ടോർ സൈക്കിളുകൾ ഉൾപ്പെട്ട 17,117 നിയമലംഘനങ്ങളും ഇലക്​ട്രിക്​ ബൈക്കുകൾ ഉൾപ്പെട്ട 14,094 നിയമലംഘനങ്ങളും ക്യാമ്പയി​നിൽ കണ്ടെത്തി.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു