അൽ വർഖ 1 സ്ട്രീറ്റ് വികസനം പൂർത്തിയായി

 
Pravasi

അൽ വർഖ 1 സ്ട്രീറ്റ് വികസനം പൂർത്തിയായി; ഗതാഗതം മുപ്പത് ശതമാനം മെച്ചപ്പെട്ടതായി ആർടിഎ

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട പാത നിർമിച്ചിട്ടുണ്ട്​

Jisha P.O.

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും റാസൽ ഖോർ റോഡിനും ഇടയിൽ ഇരു ദിശകളിലുമായി ഏകദേശം 7 കി.മീറ്റർ ദൈർഘ്യമുള്ള അൽ വർഖ 1 സ്ട്രീറ്റിലൂടെയുള്ള ഗതാഗത വിപുലീകരണം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നാല് റൗണ്ട് എബൗട്ടുകൾ സിഗ്​നൽ സ്ഥാപിച്ച കവലകളാക്കി മാറ്റിയതായി ദുബായ് ആർ.ടി.എ അറിയിച്ചു.

ഇതോടെ ഗതാഗതം 30 ശതമാനം വരെ മെച്ചപ്പെട്ടതായി ആർ.ടി.എ വ്യക്​തമാക്കി.

6.6 കി.മീറ്റർ ദൈർഘ്യമുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നിർമാണം, 324 തെരുവ് വിളക്ക് തൂണുകൾ സ്ഥാപിക്കൽ, 111 പാർക്കിങ്​ സ്ഥലങ്ങൾ കൂട്ടിച്ചേർക്കൽ എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടും. കാൽനടയാത്രക്കാരുടെ സുരക്ഷയും സഞ്ചാരവും മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട പാതകളും നിർമിച്ചിട്ടുണ്ട്​.

യുഎസുമായി ഇനി ചർച്ചയ്ക്കില്ല; ഇനിയും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ

"തൃണമൂലുമായുള്ള ബന്ധം വിച്ഛേദിച്ചു"; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി. അൻവർ

മദ‍്യപാനത്തിനിടെ തർക്കം; 40കാരനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സംഭവം എറണാകുളത്ത്

ജമ്മു കശ്മീർ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ച് കേന്ദ്രം

"കൂലിപ്പണിക്കാരനെന്ന് ‌കേൾക്കുന്നതിൽ അഭിമാനമേയുള്ളൂ"; ടൗൺഷിപ്പിലെ വീട്ടിൽ വിള്ളലില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. രാജൻ