മെട്രൊ യാത്രികർക്ക് 'പെരുമാറ്റച്ചട്ടവുമായി ദുബായ് ആർടിഎ: നിയമലംഘകർക്ക് പിഴ

 
Pravasi

മെട്രൊ യാത്രികർക്ക് 'പെരുമാറ്റച്ചട്ടവുമായി ദുബായ് ആർടിഎ: നിയമലംഘകർക്ക് പിഴ

മെട്രൊയിൽ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴ.

Megha Ramesh Chandran

ദുബായ്: ദുബായ് മെട്രൊ യാത്രക്കാർക്ക് നിയമപരമായ നിർദേശങ്ങളുമായി ദുബായ് ആർടിഎ. ട്രെയിനിനുള്ളിൽ ഉറങ്ങുകയോ ഇരിക്കാൻ അനുമതിയില്ലാത്ത ഇടങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മെട്രൊ കമ്പാർട്ട്‌മെന്‍റുകൾക്കിടയിലുള്ള ഇന്‍റർസെക്ഷൻ പോലുള്ള സ്ഥലങ്ങളിൽ ഇരുന്ന് യാത്രക്കാർക്ക് വഴി തടസപ്പെടുത്തുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർടിഎ പുതിയ നിർദേശങ്ങൾ നൽകിയത്. നിയമം ലംഘിക്കുന്നവർക്ക് 100 ദിർഹം മുതൽ പിഴ ചുമത്തും. മെട്രൊയിൽ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹമാണ് പിഴ.

പ്രധാന യാത്രാ നിർദേശങ്ങൾ ഇവയാണ്.

  • മറ്റുള്ളവരുടെ സ്വകാര്യ ഇടത്തെ മാനിക്കുക

  • കാബിനുകൾക്കുള്ളിൽ മുന്നോട്ട് നീങ്ങി നിൽക്കുക.

  • ട്രെയിനിൽ കയറുന്നതിന് മുൻപ് പുറത്തിറങ്ങാനുള്ളവർക്ക് വഴി കൊടുക്കുക.

  • യാത്രക്കാർക്ക് വേണ്ടിയല്ലാത്ത സ്ഥലങ്ങളിലോ തറയിലോ ഇരിക്കുന്നത് ഒഴിവാക്കുക.

  • സീറ്റുകളിൽ കാൽ വച്ച് ഇരിക്കുന്നത് ഒഴിവാക്കുക.

  • പ്രതിദിനം ഏകദേശം 9 ലക്ഷം യാത്രക്കാരാണ് ദുബായ് മെട്രോ ഉപയോഗിക്കുന്നത്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്