ദുബായ് സഫാരി വില്ലേജ്.

 
Pravasi

യുഎഇ ദേശീയ ദിനം: ദുബായ് സഫാരി പാര്‍ക്കില്‍ ടിക്കറ്റ് നിരക്ക് പകുതിയാക്കി

ശനി മുതല്‍ ചൊവ്വ വരെ 25 ദിര്‍ഹത്തിന് സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാം

UAE Correspondent

ദുബായ്: യുഎഇയുടെ 54ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ സഫാരി പാര്‍ക്കില്‍ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ശനി മുതല്‍ ചൊവ്വ വരെ 25 ദിര്‍ഹത്തിന് സഫാരി പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാം.

സാധാരണ 50 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനായി എക്‌സ്‌പ്ലോറര്‍ സഫാരി ടൂര്‍, ഷട്ടില്‍ ട്രെയിന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സഫാരി ബണ്ടില്‍ ടിക്കറ്റുകള്‍ 100 ദിര്‍ഹമിനും ലഭ്യമാക്കും.

'യുനൈറ്റഡ് ഇന്‍ നേച്ചര്‍' എന്ന പ്രമേയത്തിലാണ് പാര്‍ക്കില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. പൈതൃകവും ദേശീയതയും പ്രകൃതിയും വന്യജീവികളും, കുടുംബ സൗഹൃദ വിനോദങ്ങള്‍, പ്രതിബിംബവും പ്രതിജ്ഞയും എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലാണ് ആഘോഷപരിപാടികള്‍ നടത്തുക.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി