ഈദ് അവധി: ദുബായ് ഇമിഗ്രേഷന്‍റെ പ്രവർത്തന സമയം

 
Pravasi

ഈദ് അവധി: ദുബായ് ഇമിഗ്രേഷന്‍റെ പ്രവർത്തന സമയം

ജിഡിആർഎഫ്എ ദുബായുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ മുഴുവൻ സമയവും ലഭ്യമാകും.

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് കാര്യാലയങ്ങൾക്ക് ജൂൺ 5 മുതൽ 8 വരെ ഈദ് അവധിയായിരിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 (അറൈവൽ) ലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ അവധിക്കാലത്ത് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

അൽ അവിർ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി. ജിഡിആർഎഫ്എ ദുബായുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമുകൾ മുഴുവൻ സമയവും ലഭ്യമാകും.

ഔദ്യോഗിക വെബ്സൈറ്റായ www.gdrfad.gov.ae, ദുബായ് നൗ, GDRFA DXB സ്മാർട്ട് ആപ്പുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 8005111 ഇൽ വിളിക്കാമെന്ന് അധികൃതർ അറിയിച്ചു.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ