എം.എ. യൂസഫലി

 
Pravasi

ലോൺ എടുത്തിട്ടായാലും ജീവനക്കാർക്ക് ശമ്പളം കൊടുക്കും: എം.എ. യൂസഫലി | Video

പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ്: ഗൾഫ് മേഖലയിൽ ഏത് സാഹചര്യത്തിലും ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും. അവശ്യഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനക്കാർക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്. കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനക്കാർക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക് ലോൺ എടുത്ത് വരെ കൃത്യമായി ശമ്പളം നൽകിയ സമയമുണ്ട്.

ഈ ഘട്ടത്തിലും സമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കൃത്യമായി തുടരും. നാട്ടിൽ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്.

ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയ്യിൽ കാശില്ലാത്ത സ്ഥിതി വന്നാൽ ബാങ്കിൽ നിന്ന് ലോൺ എടുത്താണെങ്കിൽ പോലും ജീവനക്കാർക്ക് സമയത്ത് ശമ്പളം കൊടുക്കുമെന്നും അതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും യൂസഫലി വ്യക്തമാക്കി.

"പൂച്ച പെറ്റുകിടക്കുകയല്ല"; എൽഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ‌ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

പാക്കിസ്ഥാൻ ജവാന്മാരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 24 മരണം, ബലൂച്ച് ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്തു

ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് കരുതിയോ? വീട്ടുമുറ്റത്ത് വച്ചിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു, സമീപത്ത് ഭീഷണിക്കത്ത്

പരക്കെ മഴ; ഞായറാഴ്ച 10 ജില്ലകളിലും യെലോ അലർട്ട്

നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കൊമ്പൻ ഇനി ഇല്ല, ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു