ജിഡിആർഎഫ്എ

 
Pravasi

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് കുറ്റകരം: ജിഡിആർഎഫ്എ

തൊഴിലാളികളുടെ യാത്രാരേഖകൾ പിടിച്ചുവയ്ക്കുന്നത് നിയമലംഘനമാണെന്നും തൊഴിലുടമകൾ നിയമനിബന്ധനകൾ കർശനമായി പാലിക്കണമെന്നും ദുബായ് ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി

UAE Correspondent

ദുബായ്: നിയമപരമായ കാരണങ്ങൾ ഇല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനോ പിടിച്ചുവയ്ക്കാനോ പാടില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. നിയമവിരുദ്ധമായി തൊഴിലാളികുടെ യാത്രാരേഖകൾ പിടിച്ചുവയ്ക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

'സ്റ്റേ ലീഗൽ' എന്ന പേരിൽ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ബോധവത്​കരണ ക്യാംപെയ്ന്‍റെ ഭാഗമാണ് കർശന നിർദേശം.

നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പാസ്‌പോർട്ടുകൾ കൈകാര്യം ചെയ്യേണ്ടത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്.

സിംബാവെയ്ക്ക് എതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണിന് ഇടമില്ല, വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം

പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു

ഓപ്പറേഷൻ തൂഫാൻ; ഡോക്റ്റര്‍മാരുടെ കുറിപ്പടിയില്ലാതെ ഇനി മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് കിട്ടില്ല

ഗാസയുടെ ഭരണമൊഴിഞ്ഞ് ഹമാസ്; മാറ്റം 2 പതിറ്റാണ്ടിന് ശേഷം

സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്