ആരോഗ്യ രംഗത്തെ മികവ്: ഡോ. കെ.പി. ഹുസൈന് ഡോക്ടർ ഓഫ് സയൻസ് ബഹുമതി

 
Pravasi

ആരോഗ്യ രംഗത്തെ മികവ്: ഡോ. കെ.പി. ഹുസൈന് ഡോക്ടർ ഓഫ് സയൻസ് ബഹുമതി

ചാൻസലർ ഹമ്മാദ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിലാണ് ഈ ബഹുമതി കൈമാറിയത്.

UAE Correspondent

ദുബായ്: യുഎഇ യിലെ ആരോഗ്യ പരിചരണ രംഗത്തെ പ്രമുഖനായ ഡോ. കെ പി ഹുസൈന് ജാമിയ ഹംദർദ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടർ ഓഫ് സയൻസ് ബഹുമതി ലഭിച്ചു. ജാമിയ ഹംദർദ് യൂണിവേഴ്‌സിറ്റിയുടെ 15-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ ഡോ. ഹുസൈനെ ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്.സി) ബിരുദം നൽകി ആദരിച്ചു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ്.

മൂന്ന് ദശകത്തിലേറെയായുള്ള ആരോഗ്യരംഗത്തെ സമർപ്പണം, ആരോഗ്യ പരിപാടികളിലെ സംഭാവനകൾ, നൂതന ഇൻഷുറൻസ് മോഡലുകൾ, സമൂഹത്തിന് വലിയ ഗുണം ചെയ്ത കാരുണ്യ പദ്ധതികൾ എന്നിവക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്. ചാൻസലർ ഹമ്മാദ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിലാണ് ഈ ബഹുമതി കൈമാറിയത്.

തിരൂർ സ്വദേശിയായ ഡോ. ഹുസൈൻ സന്ധിവാതവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മോസ്കോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തും സാമൂഹിക സേവനത്തിലുമുള്ള മികച്ച സംഭാവനകൾക്ക് മിലാൻ യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ജാമിയ ഹംദർദ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡി.എസ്.സി. ബിരുദം അദ്ദേഹത്തിന്‍റെ കരിയറിലെ മൂന്നാമത്തെ ഡോക്ടറൽ ബഹുമതിയാണ് . വൈസ് ചാൻസലർ ഡോ. അഫ്ഷർ ആലം അടക്കം നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി