അനുമതിയില്ലാതെ കുടുംബത്തിന്‍റെ ഫോട്ടോയെടുത്തു; 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

 
Pravasi

അനുമതിയില്ലാതെ കുടുംബത്തിന്‍റെ ഫോട്ടോയെടുത്തു; 30,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

അൽഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതിയുടേതാണ് നടപടി

MV Desk

അബുദാബി: അൽഐനിൽ കോഫി ഷോപ്പിൽ അനുമതിയില്ലാതെ കുടുംബത്തിന്‍റെ ഫോട്ടോയെടുത്ത സംഭവത്തിൽ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽഐൻ സിവിൽ, കൊമേഴ്സ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി. കേസിൽ നേരത്തേ ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തിയിരുന്നു.

സംഭവത്തിൽ 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. പൊതുസ്ഥലത്ത് രഹസ്യമായി ഫോട്ടോ എടുക്കുന്നതിലൂടെ കുടുംബത്തിന്‍റെ സ്വകാര്യത ഹനിക്കുന്ന പ്രവൃത്തിയാണ് പ്രതിയിൽ നിന്നുണ്ടായതെന്ന് കുടുംബം ബോധിപ്പിച്ചിരുന്നു.

സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് പ്രതി കുടുംബത്തിന്‍റെ ഫോട്ടോ എടുത്തത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും