.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിഷന്‍ 2040 പ്രഖ്യാപിച്ച് ഫെസ്‌കോ ഗ്രൂപ്പ്
ദുബായ്: ബഹുമുഖ വാണിജ്യ, വ്യവസായ പദ്ധതികള്‍ ഉള്‍പ്പെടുത്തി, പ്രമുഖ വ്യവസായികളായ ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു. 100 ബില്യൻ രൂപ മൂല്യം വരുന്ന 78 പുതിയ പദ്ധതികളാണ് ഫെസ്‌കോ ഗ്രൂപ്പ് ദുബായിൽ പ്രഖ്യാപിച്ചത്. ഇതുവഴി ഇരുപതിനായിരം പുതിയ തൊഴിലവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി ഫെസ്‌കോ ഗ്രൂപ്പ് ഒരുക്കുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് നഗരങ്ങളിലും മിഡില്‍ ഈസ്റ്റിലുമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രൊജക്ട് മാനേജ്‌മെന്‍റ് മേഖലകളില്‍ നൂറ് ബില്യന്‍ രൂപ മൂല്യം വരുന്ന പുതിയ പദ്ധതികളാണ് ഫെസ്ക്കോ ഗ്രൂപ്പ് നടത്തുന്നത്.
ഈ വര്‍ഷം ഫെസ്‌കോ ഫിയോറ അപാര്‍ട്‌മെന്‍റ്, ഹാപ്ബിറ്റ് ഫിനിഷിംഗ് സ്‌കൂള്‍, ഫെസ്‌കോ ലൂമിയര്‍ റിസോര്‍ട്ട്, ഫെസ്‌കോ സെന്‍വിയ, ഫെസ്‌കോ ഗ്രാന്‍ഡിയര്‍, ഫെസ്‌കോ നൊവാര, ഫെസ്‌കോ ഫ്‌ളോറിഡ എന്നീ അപാര്‍ട്‌മെന്‍റ് പ്രൊജക്ടുകള്‍ക്കാണ് തുടക്കമിടുന്നത്.
ഫെസ്‌കോ ഗ്രൂപ്പിന്‍റ് ഫെസ് ഇന്‍ ഹോട്ടല്‍ കോഴിക്കോട് നോളജ് സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരികയാണ്. കോഴിക്കോട് ഫെസ്‌കോ ഫ്രീസിയ അപ്പാര്‍ട്ട്മെന്‍റ്പ്രോജക്ട് അന്തിമഘട്ടത്തിലാണ്. യേനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെസ് ഇന്‍ അക്കാദമിയുടെ കീഴില്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്‍റിൽ ഡിഗ്രി, ഡിപോളോമ കോഴ്‌സുകളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിവരുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള പ്രമുഖ ജര്‍മന്‍ സാങ്കേതിക പരിശോധനാ ബോഡിയായ TÜV SÜD യുമായി സഹകരിച്ച് ഹൃസ്വകാല ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സും നടന്നുവരുന്നു. കോഴിക്കോട് നഗരത്തില്‍ ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിർമിക്കുന്ന ഫെസ്‌കോ ഫിയോറ പ്രൊജക്റ്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്തുള്ള അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടും, വയനാട്ടിലെ റിസോര്‍ട്ട് പ്രൊജക്ടും ഉടന്‍ ഔപചാരികമായി ലോഞ്ച് ചെയ്യുമെന്ന് ഫെസ്ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അറക്കല്‍ ബാവ, മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി എന്നിവർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തില്‍ മലബാര്‍ മേഖലയിലായി 10 പ്രൊജക്ടുകള്‍ ആരംഭിക്കും. തുടര്‍ന്ന് 2028-നുള്ളില്‍ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലായി 14 പ്രോജക്ടുകള്‍ കൂടി നടപ്പാക്കാനാണ് ഫെസ്‌കോ ഗ്രൂപ്പ് പദ്ധതിയിടുന്നത്. 2030-നുള്ളില്‍ പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലായി 30 പ്രൊജക്ടുകള്‍ നടപ്പാക്കും. പിന്നീട് ദുബായ്, ഷാര്‍ജ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ് ഹബുകളില്‍ ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 22 പ്രോജക്ടുകള്‍ നടപ്പാക്കാനാണ് ഫെസ്‌കോ ഹോള്‍ഡിംഗ്‌സ് ലക്ഷ്യമിടുന്നത്.
ഫെസ്‌കോ ഗ്രൂപ്പിന്റെ വിഷന്‍ 2040 പ്രഖ്യാപനച്ചടങ്ങ് 'ഫെസ്‌കോ ദി ഫ്യൂച്ചര്‍‘ ദുബായ് മില്ലിനിയം പ്ലാസ ഹോട്ടലിലാണ് നടന്നത്.ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫെസ്ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അറക്കല്‍ ബാവ, മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി എന്നിവരെ കൂടാതെ ഡയറക്ടര്‍മാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സര്‍ഫറാസ്, സഫ്വാന്‍ എന്‍.ടി എന്നിവരും പങ്കെടുത്തു.