ഭക്ഷ്യലഭ്യത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

 
Pravasi

ഭക്ഷ്യലഭ്യത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ഇതുവരെ ഏകദേശം 15,000 ടൺ ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തിച്ചത്.

UAE Correspondent

ദുബായ്: ആഗോളതലത്തിൽ വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഭക്ഷ്യകയറ്റുമതി തടസ്സമില്ലാതെ തുടരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, ഗൾഫ് മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് യുസഫ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു.

ഗൾഫ് രാജ്യങ്ങളിലെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും ലുലു ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയിൽ നിന്ന് പഴങ്ങളും പച്ചക്കറികളുമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ ഇതുവരെ 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട് . വരും ദിവസങ്ങളിലും ഇത് തുടരും.

ഇതുവരെ ഏകദേശം 15,000 ടൺ ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തിച്ചത്. കാർഗോ കപ്പലുകളും വിമാനങ്ങളും വഴിയാണ് ഈ നീക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്‍റെ സ്വന്തം പാക്കിംഗ്, പ്രൊക്യൂർമെന്‍റ് സെന്‍ററുകൾ വഴിയാണ് കർഷകരിൽ നിന്ന് നേരിട്ട് സാധനങ്ങൾ ശേഖരിക്കുന്നത്.

ഗൾഫ് മേഖലയിലെ 280-ലധികം ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി ഇന്ത്യൻ ഉൽപ്പന്നങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് വിപണിയിലെ ആശങ്ക ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ വിഷയമായി.

"ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമാക്കാൻ ഭാരത സർക്കാരിന്‍റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി."- യൂസഫലി പറഞ്ഞു. വരും ആഴ്ചകളിലും കൂടുതൽ കപ്പലുകളും വിമാനങ്ങളും വഴി വിതരണം വിപുലീകരിക്കുമെന്ന് യൂസഫലി അറിയിച്ചു.

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

സംസ്ഥാനത്ത് ഇറച്ചിവില കുതിക്കുന്നു; കാരണങ്ങൾ ഇങ്ങനെ!!

നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ; സോണിയ തീരുമാനിക്കട്ടെയെന്ന് ഖാർഗെ, പുറത്തിറങ്ങാനാവുന്നില്ലെന്ന് പ്രവർത്തകർ!

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി