യുഎഇയിൽ ഫെബ്രുവരി 1 മുതൽ ഇന്ധനവില കൂടും  
Pravasi

യുഎഇയിൽ ഫെബ്രുവരി 1 മുതൽ ഇന്ധനവില കൂടും

2015 മുതൽ അന്തർദേശിയ വിലയനുസരിച്ചാണ് ഓരോ മാസവും യുഎഇ യിലെ നിരക്ക് പ്രഖ്യാപിക്കുന്നത്.

Ardra Gopakumar

ദുബായ്: യുഎഇയിൽ നാളെ മുതൽ ഇന്ധന വില കൂടും. 2 മാസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പുതിയ നിരക്ക് ഫെബ്രുവരി 1ന് നിലവിൽ വരും.

പുതുക്കിയ നിരക്കുകൾ:

സൂപ്പർ 98 പെട്രോളിന്- ലിറ്ററിന് 2.74 ദിർഹം

സ്പെഷ്യൽ 95 പെട്രോൾ -ലിറ്ററിന് 2.63 ദിർഹം

ഇ-പ്ലസ് 91 പെട്രോൾ- ലിറ്ററിന് 2.55 ദിർഹം

ഡീസൽ - ലിറ്ററിന് 2.82 ദിർഹം

സൂപ്പർ,സ്പെഷ്യൽ പെട്രോളിന് 13 ഫിൽസ് വീതവും ഇ പ്ലസ് പെട്രോളിന് 12 ഫിൽസുമാണ് കൂടിയത്. ഡീസലിന് 14 ഫിൽസ് വർദ്ധിച്ചു. 2015 മുതൽ അന്തർദേശിയ വിലയനുസരിച്ചാണ് ഓരോ മാസവും യുഎഇ യിലെ നിരക്ക് പ്രഖ്യാപിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ