വേനൽച്ചൂടിൽ തൊഴിലാളികൾക്ക് കുളിരായ് ജിഡിആർഎഫ്എ 'ഫ്രിഡ്ജ് അൽ ഫരീജ്' സംരംഭം; 8,000 തൊഴിലാളികൾ ഗുണഭോക്താക്കളാകും 
Pravasi

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് കുളിരായ് ജിഡിആർഎഫ്എ 'ഫ്രിഡ്ജ് അൽ ഫരീജ്' സംരംഭം; 8,000 തൊഴിലാളികൾ ഗുണഭോക്താക്കളാകും

ഇതിനകം ഏകദേശം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനപ്പെട്ടതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു

Aswin AM

ദുബായ്: കൊടും വേനലിൽ തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് ദുബായ് (ജിഡിആർഎഫ്എഡി) 'ഫ്രിഡ്ജ് അൽ ഫരീജ്' സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭം, മുബൈയിലെ വിവിധ നിർമാണ സ്ഥലങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികൾക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇതിനകം ഏകദേശം 8,000 തൊഴിലാളികൾക്ക് ഈ സംരംഭം പ്രയോജനപ്പെട്ടതായി ജിഡിആർഎഫ്എ അധികൃതർ അറിയിച്ചു. തൊഴിൽ-ജീവിത നിലവാരം മെച്ചപ്പെടുത്താനും അതു വഴി തൊഴിലാളികളുടെ ഉൽപാദന ക്ഷമത വർധിപ്പിക്കാനുമുള്ള ജിഡിആർഎഫ്എയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.

അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താനും തൊഴിലാളി സമൂഹം നൽകുന്ന വിലപ്പെട്ട സംഭാവനകളെ മാനിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണയും പരിചരണവും നൽകാനും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ജിഡിആർഎഫ്എ ദുബായ് സമർപ്പണത്തെ പ്രകടമാക്കുന്നതാണിതെന്ന് അസിസ്റ്റന്‍റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.

തൊഴിൽ മേഖലയുടെ വികസനവും തൊഴിലാളികൾക്കുള്ള പിന്തുണയും ജോലിയുടെ ഗുണനിലവാരത്തെയും ഉൽപാദന ക്ഷമതയെയും നേരിട്ട് ബാധിക്കും. ഇത് ദുബായിലെ വിവിധ മേഖലകളിൽ പ്രധാന ആഗോള നഗരമാക്കി മാറ്റുന്നതിന് സഹായകമാകുമെന്നും ദേശീയ ലക്ഷ്യങ്ങളിൽ വലിയ സംഭാവന നൽകുമെന്നും മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സആബി പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു: ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം