ഗ്ലോബൽ വില്ലേജ് വിഐ​പി ടി​ക്കറ്റ് വിൽപന 27 മുതൽ

 
Pravasi

ഗ്ലോബൽ വില്ലേജ് വിഐപി ടിക്കറ്റ് വിൽപ്പന 27 മുതൽ

നാല് വിഭാഗങ്ങളിലായാണ് വിഐപി ടിക്കറ്റുകൾ ലഭ്യമാവുക.

ദുബായ്: ഗ്ലോബൽ വില്ലേജിന്‍റെ 30ാം സീസൺ വിഐപി ടിക്കറ്റുകളുടെ വിൽപ്പന സെപ്റ്റംബർ 27 ന് തുടങ്ങും. 20 മുതൽ പ്രീ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊക്ക കോള അരീന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. നാല് വിഭാഗങ്ങളിലായാണ് വിഐപി ടിക്കറ്റുകൾ ലഭ്യമാവുക.

ഡയമണ്ട് പാക്കിന് 7550 ദിർഹം, പ്ലാറ്റിനം പാക്കിന് 3400 ദിർഹം, ഗോൾഡ് പാക്കിന് 2450 ദിർഹം, സിൽവർ പാക്കിന് 1800 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് 18 വയസിന് മുകളിലുള്ള ആർക്കും വിഐപി പാക്ക് വാങ്ങാം. ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 നാണ് തുറക്കുന്നത്.

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു