ഹിജ്റ പുതുവത്സര അവധി: പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്

 
Pravasi

ഹിജ്റ പുതുവത്സര അവധി: പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്

അവധിക്കാലത്തും അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും

UAE Correspondent

ദുബായ്: ഹിജ്റ പുതുവത്സര അവധിക്കാലത്ത് തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്. അവധിക്കാലത്തും അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.

അൽ മനാറ കസ്റ്റമർ ഹാപ്പിനസ് സെന്‍ററും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (അൽ ത്വാർ 2 മേഖല) ഫ്രീ സോൺ വിഭാഗവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സേവനങ്ങൾ നൽകും. അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍റർ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിച്ച് യാത്രക്കാർക്കും ഉപയോക്താക്കൾക്കും തുടർച്ചയായ സേവനം ഉറപ്പാക്കും.

ഡയറക്ടറേറ്റിന്‍റെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 2026 ജൂൺ 15 തിങ്കളാഴ്ചയാണ് യുഎഇയിൽ ഹിജ്‌റ പുതുവൽസര അവധി ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്

ഡയറക്ടറേറ്റിന്‍റെ വെബ്‌സൈറ്റിനും സ്മാർട്ട് ആപ്ലിക്കേഷനും പുറമെ, ഉപയോക്തൃ സഹായത്തിനും വിവരങ്ങൾക്കും ടോൾ-ഫ്രീ നമ്പറായ 8005111 വഴി 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ കോൺടാക്ട് സെന്‍ററിന്‍റെ സേവനവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

അവധിക്കാലത്ത് വിവിധ തുറമുഖങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും, തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് യാത്രക്കാരുടെയും ഉപയോക്താക്കളുടെയും അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

ഐപിഎസ് തലപ്പത്തെ അഴിച്ചുപണി; അതൃപ്തി പരസ്യമാക്കി ഉദ്യോഗസ്ഥർ

നിർത്തിയിട്ടിരുന്ന ട്രെയ്‌നിൽ നിന്ന് ചാടിയ 4 യാത്രക്കാർ‌ തൊട്ടടുത്ത പാളത്തിലൂടെയെത്തിയ മറ്റൊരു ട്രെയ്‌നിടിച്ചു മരിച്ചു

സതീശനാണ് ആദ്യം മാപ്പു പറയേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി