ഐഇഎസ് കോളെജ് ഓഫ് എൻജിനീയറിങ് യുഎഇ അലുംനി ഇഫ്താർ
ദുബായ്: ഐഇഎസ് കോളെജ് ഓഫ് എൻജിനീയറിങ് യുഎഇ അലുംനിയുടെ പതിനൊന്നാമത് ഇഫ്താർ സംഗമം മെഹ്ഫിൽ എന്ന പേരിൽ ദുബായിൽ നടത്തി.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് 150 ഓളം പൂർവ്വവിദ്യാർഥികളും കുടുംബാംഗങ്ങളും മെഹ്‌ഫിലിൽ പങ്കെടുത്തു. ഇഫ്താർ സംഗമം കൺവീനർ ഷൈമ അഷറഫ് ഉദ്ഘാടനം ചെയ്തു.
അക്സറ ജ്വല്ലേഴ്സ് സിഇ ഒ മുഹമ്മദ് അഫ്സൽ, അക്കാഫ് അസോസിയേഷൻ സെക്രട്ടറി എ.എസ്. ദീപു എന്നിവർ പ്രസംഗിച്ചു. പ്രസിഡന്‍റ് ജിൻഷർ ജലാൽ,സെക്രട്ടറി ഫറാസ് അബ്ദുല്ല, ട്രഷറർ റായിസ്,ജോയിന്‍റ് കൺവീനർമാരായ ആദിൽ, ഷഫീർ എന്നിവരും മുബീൻ, തഫ്സീന, ഷിനോസ് മൊയ്തീൻ, തന്സീഹ്, ഷാഹുൽ ഹമീദ്, അൻസൽ അലി എന്നിവരും മെഹ്‌ഫിലിന് നേതൃത്വം നൽകി.