ആണവ രംഗത്ത് ചരിത്ര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും  
Pravasi

ആണവ രംഗത്ത് ചരിത്ര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് കരാർ ഒപ്പുവെച്ചത്

Aswin AM

ദുബായ്: ആണവ മേഖലയിലെ ആദ്യ കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഊർജമേഖലയിലെ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരുന്നതിന്‍റെയും ഭാഗമായിട്ടാണ് കരാർ ഒപ്പുവെച്ചത്.

ഇതോടെ ചരക്ക് നീക്കം, മാനവശേഷി വികസനം, ന്യൂക്ലിയർ കൺസൾട്ടൻസി സേവനം, ഭാവി നിക്ഷേപം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം പങ്കുവെക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും.

യുഎഇയിലെ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ എംഡിയും സിഇഒയുമായ മുഹമ്മദ് അൽ ഹമ്മാദി പവർ കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാനും എംഡിയുമായ ഭുവൻചന്ദ്ര പഥക് എന്നിവരാണ് ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പിട്ടത്.

കേരളം പോളിങ് ബൂത്തിലേക്ക്: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ; പ്രഖ്യാപനം മാർച്ചിൽ!

ഇറാൻ ആണവ ചർച്ചകളിൽ പരോക്ഷമായി പങ്കു ചേരും: ട്രംപ്

"രണ്ട് ചോദ്യം ചോദിച്ചു, ഊണും ക‌ഴിച്ചു"; ഇഡി ചോദ്യം ചെയ്യലിനെക്കുറിച്ച് ജയറാം

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ അകത്തായ സിപിഎം നേതാവിന് വീണ്ടും പരോൾ