രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്’ ഈ മാസം 18 ന് ഷാർജ ഫ്ലാഗ് ഐലൻഡിൽ

 
Pravasi

രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്’ ഈ മാസം 18 ന് ഷാർജ ഫ്ലാഗ് ഐലൻഡിൽ

സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചുള്ള മനോഹരമായ ആവിഷ്കാരമാണ് ഷാർജയിൽ ഒരുക്കുന്നത്

Jisha P.O.

ദുബായ്: സ്ട്രൈറ്റ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്‍റ് സർവീസിന്‍റെ നേതൃത്വത്തിൽ ഷാർജ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ഷുറൂഖിന്‍റെ സഹകരണത്തോടെ ഒരുക്കുന്ന ‘രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്’ ഈ മാസം 18ന് നടത്തും. വൈകിട്ട് 4 മുതൽ 12 വരെ ഷാർജ ദ് ഫ്ലാഗ് ഐലൻഡിലാണ് കലാസന്ധ്യ അരങ്ങേറുന്നത്.

സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചുള്ള മനോഹരമായ ആവിഷ്കാരമാണ് ഷാർജയിൽ ഒരുക്കുന്നതെന്ന് സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടൈൻമെന്‍റ് സർവീസസ് സിഇഒ .പത്മ രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടൈംലസ് എക്കോസ് ഓഫ് എസ്പിബി’ എന്ന പ്രത്യേക സംഗീതാർപ്പണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. അന്തരിച്ച പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ അനശ്വര ഗാനങ്ങളെയും സംഗീതയാത്രയെയും ആദരിക്കുന്ന ചടങ്ങാണിതെന്ന് .പത്മ രാമചന്ദ്രൻ പറഞ്ഞു. ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖില എന്നിവർ അണിനിരക്കുന്ന സംഗീത പരിപാടിയാണ് മറ്റൊരു സവിശേഷത. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി തുടങ്ങിയ ഭാഷകളിലെ ഗാനങ്ങൾ ഇവർ ആലപിക്കും. ബോളിവുഡ്, കഥക് നൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറും. ഇതോടൊപ്പം പ്രാദേശിക നർത്തകരും അണിനിരക്കും.

പ്രവേശനം സൗജന്യം. സിനിമാ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും പകരം കലയെ സ്നേഹിക്കുന്നവരുടെ സംഗമമാണ് ലക്ഷ്യം വെക്കുന്നതെന്ന് പത്മ രാമചന്ദ്രൻ വ്യക്തമാക്കി. വെങ്കിടേഷൻ രാമചന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ബലാത്സംഗ കേസ്; രാഹുൽ 14 ദിവസം റിമാൻഡിൽ‌

ആരാധന അതിരുവിട്ടു; രാജാസാബിൽ പ്രഭാസിന്‍റെ എൻട്രിക്കിടെ ആരതിയുമായി ആരാധകർ, തിയെറ്ററിൽ തീപിടിത്തം

തിരുവനന്തപുരത്ത് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ മറന്നു വച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ‍്യ പരിശോധനക്കെത്തിച്ചു; ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും