Pravasi

'ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ...'; നാടുകടത്തൽ ഉത്തരവിനെതിരെ കാനഡയിൽ ഇന്ത്യന്‍ വിദ്യാർഥികളുടെ പ്രതിഷേധം

കാനഡ : കാനഡയിൽ നാടു കടത്തൽ ഉത്തരവിറങ്ങിയതിന്‍റെ ഞെട്ടൽ മാറാതെ ഇന്ത്യന്‍ വിദ്യാർഥികൾ. മേയ് 29 മുതൽ 12 ആഴ്ചയായി നിരവധി വിദ്യാർഥികളാണ് എയർപോർട്ട് റോഡിലുള്ള കാനഡ ബോർഡർ സർവീസ് ഏജന്‍സി (സിബിഎസ്ഐ) യ്ക്കു മുന്നിൽ പ്രതിഷേധിക്കുന്നത്. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്‍റുമാർക്കു പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം.

" ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. 4 വർഷത്തിന് ശേഷം നാടുകടത്തുമെന്ന് അറിയുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിലർ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. നാടുകടത്തൽ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. 700-നു മുകളിൽ ആളുകൾക്കാണ് നോട്ടീസ് ലഭിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ഇവിടെയെത്താനായത്. " ഇന്ത്യയിൽ നിന്നുള്ള ലവ്പ്രീത് സിങ് പറയുന്നു.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ കത്തു നൽകിയിട്ടുണ്ട്. പല വിദ്യാർഥികൾക്കും ഓഫർ ലെറ്റർ‌ ലഭിച്ച കോളെജുകളിലല്ല പ്രവേശനം നേടനായത്. കോളെജുകളിൽ സീറ്റില്ലെന്ന് പറഞ്ഞ ഏജന്‍റുമാർ തന്നെയാണ് മറ്റു കോളെജുകളിലേക്ക് പ്രവേശനം നൽകിയതെന്നും ആക്ഷേപമുണ്ട്.

കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്നുമാണ് വിദ്യാർഥികൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണ് കൂടുതലും.

ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്‍റ് വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാന ടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.

2018-19 വർഷങ്ങളിലാണ് ഇവർ കാനഡയിലേക്ക് പോയത്. ഇപ്പോൾ പിആറിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വരുന്നത്. പി ആറിനായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പഠനം പൂർത്തിയായി ജോലിക്കു കയറിയവരാണ് ഇവരിൽ പലരും. കാനഡയിൽ ഇത്തമൊരു തട്ടിപ്പ് ഇതാദ്യമായാണെന്നാണ് വിവരം.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു