ഹമാസിന്‍റെ താല്പര്യങ്ങളെക്കാൾ പരിഗണന പലസ്തീൻ ജനതയുടെ താൽപര്യങ്ങൾ: ഡോ. അൻവർ ഖർഖാഷ്  
Pravasi

ഹമാസിന്‍റെ താത്പര്യങ്ങളെക്കാൾ പരിഗണന പലസ്തീൻ ജനതയ്ക്ക്: യുഎഇ

ദുബായ്: ഇസ്രയേലുമായുള്ള ഗാസ വെടിനിർത്തൽ കരാർ സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഹമാസിന്‍റെ താത്പര്യങ്ങളെക്കാൾ പലസ്തീൻ ജനതയുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഖർഖാഷ്. ഗാസ മുനമ്പിന്‍റെ നിയന്ത്രണം ഹമാസ് ഉപേക്ഷിക്കണമെന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത്തിന്‍റെ 'യുക്തിസഹമായ ആഹ്വാനത്തെ' പിന്തുണയ്ക്കുന്നതായി എക്‌സിൽ പങ്കു വച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ ഗാസ മുനമ്പിൽ തടവിലുള്ള ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ പോരാട്ടം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി രണ്ട് ദിവസത്തിനു ശേഷമാണ് ഈ പ്രതികരണം. അമേരിക്ക ഗാസ വാങ്ങി സ്വന്തമാക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. 2023 ഒക്ടോബർ 7ന് ഗാസ യുദ്ധം ആരംഭിച്ച ശേഷം 48,200ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 111,676 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ദ്വിരാഷ്ട്ര പരിഹാര ആഹ്വാനം

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ മിഡിൽ ഈസ്റ്റിൽ "നീതിയും സമഗ്രമായ സമാധാനവും" ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയതായി ദേശിയ വാർത്താ ഏജൻസി വാം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയാണ് അദ്ദേഹം പങ്കുവച്ചത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍