ഇശൽ നിലാവ് - ഓർമ ആർട്സ് ഫെസ്റ്റ് 7 ന്

 
Pravasi

ഇശൽ നിലാവ് - ഓർമ ആർട്സ് ഫെസ്റ്റ് 7 ന്

ഓർമയുടെ 5 മേഖലകൾ തമ്മിൽ നടക്കുന്ന കലാമത്സരങ്ങളിൽ 400 ലധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദുബായ്: ബലി പെരുന്നാളിന്‍റെ ഭാഗമായി ഓർമ ദുബായ് സംഘടിപ്പിക്കുന്ന കലോത്സവം - ഇശൽ നിലാവ് ഓർമ ആർട്സ് ഫെസ്റ്റ് സീസൺ 2 ശനിയാഴ്ച നടക്കും.

ദുബായ് ഔദ് മേത്ത ജെംസ് പ്രൈവറ്റ് സ്‌കൂളിൽ രാവിലെ 9 മുതൽ നടക്കുന്ന കലോത്സവത്തിൽ ശാസ്ത്രീയ നൃത്തങ്ങൾ, ശാസ്ത്രീയ ഗാനം, തിരുവാതിര, ഒപ്പന, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, തുടങ്ങി 17 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഉണ്ടാവുക.

ഓർമയുടെ 5 മേഖലകൾ തമ്മിൽ നടക്കുന്ന കലാമത്സരങ്ങളിൽ 400 ലധികം കലാകാരൻമാർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - ‪+971 55 800 0112‬

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ

കോൺഗ്രസ് വേണ്ട; ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആർജെഡി

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

പാലക്കാട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആനയിടഞ്ഞു

പാലക്കാട്ട് 14 കാരിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് നൽകി പണം വാങ്ങി; ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ