ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെയ്ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തുന്നു

 
Pravasi

ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ യുഎഇ സന്ദർശനം

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റുമായി കൂടിക്കാഴ്ച നടത്തി

Jisha P.O.

അബുദാബി: യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി അബുദാബിയിലെത്തിയ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യുഎഇ വൈ​സ് പ്ര​സി​ഡ​ണ്ടും, ഉപ പ്രധാനമന്ത്രിയുമായ ​ ഷെയ്ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. സാ​മ്പ​ത്തി​കം, പ്ര​തി​രോ​ധം എ​ന്നി മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും യുഎ​ഇ​യും ത​മ്മി​ലെ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ പി​ന്നീ​ട്​ എ​ക്സി​ൽ കു​റി​ച്ചു.

ച​ർ​ച്ച​ക​ൾ ഏ​റെ ക്രി​യാ​ത്മ​ക​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മന്ത്രി പി​ന്നീ​ട് അബുദാബിയിലെ നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ മു​ബാ​ദ​ല ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​​സ്​ ക​മ്പ​നി സി.​ഇ.​ഒ ഖ​ൽ​ദൂ​ൻ ഖ​ലീ​ഫ അ​ൽ മു​ബാ​റ​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ഗോ​ള സാ​മ്പ​ത്തി​ക ച​ല​ന​ങ്ങ​ളെ​ക്കു​റി​ച്ച സം​ഭാ​ഷ​ണ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ച​ർ​ച്ച​യാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട മേ​ഖ​ല​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​ന് എ​സ്. ജ​യ​ശ​ങ്ക​ർ സിഇഒ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?