സൈബർ ഭീഷണി നേരിടാൻ എഐ അധിഷ്ഠിത 'സൈബർ ഫാക്ടറി'യുമായി യുഎഇ

 
Pravasi

സൈബർ ഭീഷണി നേരിടാൻ എഐ അധിഷ്ഠിത 'സൈബർ ഫാക്ടറി'യുമായി യുഎഇ

യുഎഇയുടെ പ്രതിരോധ സാങ്കേതികവിദ്യ ഗ്രൂപ്പായ എഡ്ജ് , സൈബർ സുരക്ഷാ സ്ഥാപനമായ സിപിഎക്സ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

UAE Correspondent

ദുബായ്: വർധിച്ചുവരുന്ന സൈബർ ഭീഷണികൾ നേരിടാൻ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള അത്യാധുനിക 'സൈബർ ഫാക്ടറി'യുമായി യുഎഇ. യുഎഇയുടെ പ്രതിരോധ സാങ്കേതികവിദ്യ ഗ്രൂപ്പായ എഡ്ജ് , സൈബർ സുരക്ഷാ സ്ഥാപനമായ സിപിഎക്സ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സംരംഭങ്ങൾക്കും നേരെയുള്ള സൈബർ ആക്രമണങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും തത്സമയം പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ, പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളേക്കാൾ വേഗത്തിൽ സൈബർ ഭീഷണികളെ നേരിടാൻ ഈ ഫാക്ടറിക്ക് സാധിക്കും.

ദേശീയ സുരക്ഷ: യുഎഇയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും കൂടുതൽ കരുത്തുപകരുന്നതാണ് ഈ പുതിയ ചുവടുവെപ്പ്.

സൈബർ സുരക്ഷാ രംഗത്ത് ലോകത്തെ മുൻനിര രാജ്യമായി മാറാനുള്ള യുഎഇയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തുന്നത്.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

എഫ്‌സിആര്‍എ 2.0 പോര്‍ട്ടലും ഇലക്ട്രോണിക് - ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ കാര്‍ഡും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍