കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളെജ് അലുംനി രജതജൂബിലിയും ഓണാഘോഷവും
ദുബായ്: കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളെജ് അലുംനി-യുഎഇ ഫോറത്തിന്‍റെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ദുബായ് ഖിസൈസ് അൽ മാരീഫ് പ്രൈവറ്റ് സ്കൂളിൽ നടത്തി. സംസ്ഥാന ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ മുഖ്യാതിഥിയായി.
സെന്‍റ് ഗ്രിഗോറിയോസ് കോളെജ് പ്രസിഡന്‍റ് ജോൺസൺ ബേബി അധ്യക്ഷത വഹിച്ചു. അക്കാഫ് പ്രസിഡന്‍റ് പോൾ ടി ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജസ്റ്റിൻ ചെറിയാൻ ജയിംസ് സ്വാഗതവും, ട്രഷറർ മോഹനൻ പിള്ള നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഓണസദ്യ, മ്യൂസിക് ഷോ, കലാപരിപാടികൾ എന്നിവ നടത്തി.