കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളെജ് അലുംനിയുടെ ന്യൂ ഇയർ - ക്രിസ്മസ് ആഘോഷം  
Pravasi

കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളെജ് അലുംനിയുടെ ന്യൂ ഇയർ - ക്രിസ്മസ് ആഘോഷം

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ഉദ്ഘാടനം ചെയ്തു.

ദുബായ്: കൊട്ടാരക്കര സെന്‍റ് ഗ്രീഗോറിയോസ് കോളെജ് അലുംനിയുടെ എഇ ചാപ്റ്റർ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഫ്യൂഷൻ ഫെസ്റ്റ് 2025 എന്ന പേരിൽ നടത്തിയ ആഘോഷം അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് ജോൺസൺ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അക്കാഫ് സെക്രട്ടറി ദീപു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

മെൽവിൻ ബോസിന്‍റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഫ്യൂഷനും ശിങ്കാരിമേളവും ശ്രദ്ധേയമായി. നൗഷാദ്, ബിജു വെട്ടിക്കവല, ഷിബു പുത്തൂരാൻ, ടീജ റോയ്, മെറിൻ സജി, ജെറോ വർഗീസ്, ഷേബ രഞ്ജൻ , ലിനു ഐസക്ക്, ചന്ദ്രപ്രതാപ് . ഷിബു പുത്തൂരാൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ജോയിന്‍റ് സെക്രട്ടറി സജി ജോർജ്, ജനറൽ കൺവീനർ ഷൈൻ ജയരാജൻ, മുൻ പ്രസിഡന്‍റ് ജെറോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് സാം കുരാക്കാർ നന്ദിയും പറഞ്ഞു.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video