ജോയ് മാത്യു

 
Pravasi

കോട്ടയം സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസറായ ശ്രീദേവി ജോയാണു ഭാര്യ.

ദോഹ: കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ​ചൊവ്വാഴ്ച പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടമുണ്ടായത്. 47 വയസായിരുന്നു. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസറായ ശ്രീദേവി ജോയാണ് ഭാര്യ.

ശ്രീദേവി ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്നു. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്‍റ് മാനേജ്മെന്‍റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർഥം ഷാഹാനിയയിൽ പോയി തിരിച്ച് വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.

വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്‍റെ മകനാണ്. മാതാവ് തങ്കമ്മ.

ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽ കോർപറേഷൻ (ഹസം മിബൈരിക് ജനറൽ) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖത്തർ കെഎംസിസി അൽ ഇഹ്സാൻ സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം