ജയകുമാർ
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജയകുമാർ എ പിയുടെ വിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു. ആത്മാർഥയോടും അർപ്പണ ബോധത്തോടും കൂടി പ്രവാസി വിഷയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് പിഎൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡന്‍റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത്, ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി ആർ ഒ സുധീർ തിരുനിലത്ത് എന്നിവർ പറഞ്ഞു.
പി എൽ സി കുവൈറ്റ് പ്രസിഡന്‍റ് ബിജു സ്റ്റീഫൻ ജയകുമാറിന്‍റെ പൽകുളങ്ങരയിലെ വസതിയിൽ നേരിട്ട് ചെന്ന് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.