തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ആഘോഷങ്ങളും സമ്മാനങ്ങളുമൊരുക്കി ദുബായ് ജിഡിആർ എഫ്എ

 
Pravasi

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ആഘോഷങ്ങളും സമ്മാനങ്ങളുമൊരുക്കി ദുബായ് ജിഡിആർ എഫ്എ

അ​ഞ്ചു​ല​ക്ഷം ദി​ർ​ഹ​ത്തി​ല​ധി​കം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കും.

Jisha P.O.

ദുബായ്: പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ദുബായിലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വലിയ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ങ്ങു​ന്നു. ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ പെ​ർ​മ​ന​ന്‍റ്​ ക​മ്മി​റ്റി ഫോ​ർ ലേ​ബ​ർ അ​ഫ​യേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം ദി​ർ​ഹ​ത്തി​ല​ധി​കം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കും. കാ​റു​ക​ൾ, സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ, സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, യാ​ത്രാ ടി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​റു​ക്കെ​ടു​പ്പു​ക​ളി​ൽ ഭാ​ഗ​മാ​കാം.

സി​നി​മ, സം​ഗീ​ത​ലോ​ക​ത്തെ പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന സ്റ്റേ​ജ് ഷോ​ക​ളും അ​ര​ങ്ങേ​റും. ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ സ​രീ​ൻ ഖാ​ൻ, പൂ​നം പാ​ണ്ഡേ, അ​നേ​രി വാ​ജാ​നി, തന്യ ദേ​ശാ​യി എ​ന്നി​വ​രും പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സ്നേ​ഹ ഉ​പാ​ധ്യാ​യ, അ​ങ്കു​ഷ് ഭ​ര​ദ്വാ​ജ് എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തും. ഡി​ജെ ത​സ്യ സ്റ്റെ​പാ​നോ​വ​യു​ടെ ഡി​ജെ പെ​ർ​ഫോ​മ​ൻ​സും അ​ന്താ​രാ​ഷ്ട്ര നൃ​ത്ത​സം​ഘ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നാ​ട​ൻ​ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ളും പു​തു​വ​ത്സ​ര രാ​ത്രി​യെ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​ക്കും.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു​ള്ള ന​വ​വ​ത്സ​രാ​ഘോ​ഷം. അ​ൽ ഖൂ​സാ​ണ്​ പ്ര​ധാ​ന വേ​ദി. അ​ൽ​ഖൂ​സി​നൊ​പ്പം ജെ​ബ​ൽ അ​ലി, മു​ഹൈ​സി​ന തു​ട​ങ്ങി​യ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഡി​സം​ബ​ർ 31ന്​ ​വൈ​കീ​ട്ട്​ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ർ​ധ​രാ​ത്രി​വ​രെ തു​ട​രും.ബ്ലൂ ​ക​ണ​ക്ട്’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​വ് സ്ട്രീ​മി​ങ്ങി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാം. സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ എ​ല്ലാ ഇ​വ​ന്‍റു​ക​ളി​ലും ന​റു​ക്കെ​ടു​പ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കാമെന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലെ​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി പ​റ​ഞ്ഞു.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനിമുതൽ കുറഞ്ഞ നിരക്കിൽ കുടിവെള്ളവും ഓൺലൈനായി ഭക്ഷണവും!