ആരോഗ്യകരമായ ജീവിത ശൈലി: പ്രോട്ടീൻ ബാർ ചോക്ലേറ്റ് പുറത്തിറക്കി യുഎഇയിലെ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’

 
Pravasi

ആരോഗ്യകരമായ ജീവിത ശൈലി: പ്രോട്ടീൻ ബാർ ചോക്ലേറ്റ് പുറത്തിറക്കി യുഎഇയിലെ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’

ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവ്വം ആരോഗ്യകരമായ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് പ്രോട്ടീൻ ബാർ തയാറാക്കുന്നത്

MV Desk

ദുബായ്: യുഎഇ സർക്കാർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ചുവട് പിടിച്ച് രാജ്യത്തെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കുന്നു. പരമ്പരാഗത ചോക്ലേറ്റ് നിർമ്മാണ കലയും മികച്ച ആരോഗ്യത്തിന് സഹായകരമാകുന്ന ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ഉൽപ്പന്നം വികസിപ്പിച്ചിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവ്വം ആരോഗ്യകരമായ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രോട്ടീൻ ബാർ ചോക്ലേറ്റ് ആരോഗ്യ അവബോധമുള്ള ഉപഭോക്താക്കൾക്ക് അനുയോജ്യമാണെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1962ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പിന്‍റെ ഭാഗമായാണ് 2018ൽ യുഎഇയിൽ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ആരംഭിച്ചത്. പ്രീമിയം ചോക്ലേറ്റുകൾ, മാകറോണുകൾ, ഡേറ്റ്സ്, കുക്കീസ്, കൂടാതെ കസ്റ്റം-മെയ്ഡ് ആക്സസറികൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടാൻ സാധിച്ചതായി കമ്പനി അധികൃതർ വ്യക്തമാക്കി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലേറ്റുകളും മാകറോണുകളും ലഭിക്കും.

ഉൽപ്പന്നങ്ങളുടെ ഓരോ ഘട്ടത്തിലും മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് ബ്രാൻഡിന്റെ മുഖ്യ പ്രത്യേകത. യുഎഇയിലെ ചോക്ലേറ്റ് വിപണിയിൽ അതിവേഗത്തിലാണ് ബ്രാൻഡിന് സ്വീകാര്യത ലഭിച്ചിരിക്കുന്നത് എന്ന് മാനേജ്മെന്റ് അവകാശപ്പെട്ടു. മാനേജിങ്ങ് ഡയറക്ടർ അബ്ദുൽ റഹിമാൻ, എക്സിക്യൂട്ടീവ് ഷെഫ് ശിശിര രണസിംഹ,മാർക്കറ്റിങ്ങ് മാനേജർ ഹനിയ, സെയിൽസ് മാനേജർ റെയ്‌സ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹനാൻ,ഹൈജീൻ ഓഫിസർ രമ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി