ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

 
Pravasi

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

UAE Correspondent

ദുബായ്: യുഎഇ വിപണികളിൽ ചെറിയ പെരുന്നാൾ ഷോപ്പിങ്ങ് സജീവമായി. ഭക്ഷ്യോത്പന്നങ്ങൾ മാത്രമല്ല, പുത്തൻ വസ്ത്രങ്ങൾ ഉൾപ്പടെ വാങ്ങി പെരുന്നാളിന് ഒരുങ്ങുകയാണ് ഏവരും. ചെറിയ പെരുന്നാളിന് വിലസ്ഥിരത ഉറപ്പാക്കിയും ആവശ്യസാധനങ്ങൾ സു​ഗമമായി ലഭ്യമാക്കിയും പ്രവാസികൾക്ക് ആത്മവിശ്വാസം പകരുകയാണ് ലുലു. കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

പ്രത്യേക കാർ​ഗോ വിമാനങ്ങളിലും കപ്പലുകളിലുമായി ഇന്ത്യ ഉൾപ്പടെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലുലു യുഎഇയിലേക്ക് എത്തിക്കുന്നു. ഉത്പന്നങ്ങളുടെ മികച്ച സാന്നിധ്യമാണ് ലുലു സ്റ്റോറുകളിലുള്ളത്.

വസ്ത്രശേഖരങ്ങൾ, ഫാഷൻ - ബേബി അക്സസറീസ് തുടങ്ങിയവയ്ക്കായി ഹാഫ് പേ ബാക്ക് അടക്കം മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ​​ഗൃഹോപകരണങ്ങൾ, മൊബൈൽ, ഇല്ക്ട്രോണിക്സ് എന്നിവയ്ക്ക് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

ലുലുവിന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യമാണ് ഉള്ളത്. ഓൺലൈൻ പർച്ചേസുകൾക്ക് നല്ല ഓഫറുകളുണ്ട്. ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു

വനിതാ ടി20 ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ ടീം പ്രഖ‍്യാപിച്ചു; ഇടം നേടി നന്ദിനി ശർമയും യസ്തിക ഭാട്ടിയയും

റോഡ് മുറിച്ചുകടക്കുന്ന പെരുമ്പാമ്പിനെ കണ്ട് ബ്രേക്കിട്ടു, സ്കൂട്ടറിന് അകത്തേക്ക് കയറി പാമ്പ്; പുറത്തെടുത്തത് വണ്ടി പൊളിച്ച്

ആംആദ്മി വിട്ട് ബിജെപിയിലെത്തിയ സന്ദീപ് പഥകിനെതിരെ 2 എഫ്ഐആർ; പ്രതികാര നടപടിയെന്ന് ബിജെപി

വോട്ടെണ്ണൽ ദിനത്തിൽ പടക്കം വിൽപ്പനയ്ക്ക് നിരോധനം, ആഘോഷം അതിരുവിടരുത്: കോഴിക്കോട് നിരോധനാജ്ഞ