ഭക്ഷ്യവിതരണവും വിലസ്ഥിരതയും ഉറപ്പാക്കി ലുലു ​ഗ്രൂപ്പ്

 
Pravasi

ഭക്ഷ്യവിതരണവും വിലസ്ഥിരതയും ഉറപ്പാക്കി ലുലു ​ഗ്രൂപ്പ്

അവശ്യവസ്തുക്കൾ അമിതമായി വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് അധികൃതർ

UAE Correspondent

അബുദാബി: ജിസിസിയിലെ 280ലേറെയുള്ള ലുലു സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ​ഗ്രൂപ്പ്. ഉപഭോക്താകൾക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, സർക്കാർ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

26ലധികം രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ലുലുവിലുണ്ട്. ആവശ്യമായ ഉത്പന്നങ്ങളുടെ കരുതൽ ശേഖരവുമുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താകൾക്ക് മികച്ച ഉത്പന്നങ്ങൾ കൃത്യമായി ലഭ്യമാകും.

ആവശ്യമായ ഭക്ഷ്യവസ്തുകളുടെ ശേഖരം ലുലു ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. റമദാൻ സമയത്ത് വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും നേരത്തെ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല