.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അൽ ഐനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം.
അൽ ഐൻ: അൽ ഐൻ അൽ ജിമ്മിയിലുള്ള അൽഐൻ കമ്മ്യൂണിറ്റി സെന്‍ററിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്‍റ്സ് മാനേജിങ്ങ് ഡയറക്റ്റർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് ലുലുവിന്‍റെ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.
ജിസിസിയിലെ 269ആമത്തേതും യുഎഇയിലെ 117ആമത്തേയും അൽ ഐനിലെ 19ആമത്തേയും സ്റ്റോറാണ് അൽ ഐൻ അൽ ജിമ്മിയിലേത്. കമ്മ്യൂണിറ്റി കേന്ദ്രീകൃത റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്‍റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ് എന്നും ഉപഭോക്താകൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
19,000 ചതുരശ്ര മീറ്ററിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യം-ഇറച്ചി വിഭാഗം അടക്കം മികച്ച സൗകര്യങ്ങൾ ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ അഷറഫ് അലി എം.എ, ലുലു ഇന്‍റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്‌ടർ ആനന്ദ് എ.വി, അൽ ഐൻ റീജിയണൽ ഡയറക്റ്റർ ഷാജി ജമാലുദ്ദീൻ, ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ വി നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.