മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവം
ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ ഈ വർഷത്തെ പഠനോത്സവം ദുബായ് ഖിസൈസ് അൽമാരഫ് സ്കൂളിൽ നടത്തി. വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നായി 121 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു. പഠനോത്സവത്തിന്‍റെ ഉദ്ഘാടനം പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് നിർവഹിച്ചു.
മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്‍റ് അംബു സതീഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസിഡന്‍റ് സർഗ റോയ്, റോമന വാട്ടർ മാർക്കറ്റിംഗ് മാനേജർ ഭവിത എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ നന്ദിയും പറഞ്ഞു.
അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, ജോയിന്‍റ് സെക്രട്ടറി സ്മിത മേനോൻ, മുരളിഎം പി, ജോയിന്‍റ് കൺവീനവർ എൻ സി ബിജു, മേഖലാ കോർഡിനേറ്റർമാരായ സജി പി ദേവ്, സുനേഷ് കുമാർ, ബിജു നാഥ്, ജോയിന്‍റ് കോർഡിനേറ്റർമാരായ സന്ധ്യ, ഷീന ദേവദാസ്, പ്രിയ ദീപു, എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ബർ ഷാ, ഡൊമിനിക്, അൻവർ ഷാഹി ചാപ്റ്റർ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.