എസ്. ആരിഫ് മുഹമ്മദ് 
Pravasi

മലയാളി യുവാവ് ദുബായിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ദുബായ്: മലയാളി യുവാവ് ദുബായിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം. ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിലെ ഡാറ്റസയന്‍റിസ്റ്റ് ആണ് ആരിഫ്. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ശരീഫിന്‍റെയും, കൃഷിവകുപ്പ് മുൻ ജോ.ഡയറക്ടർ താജുന്നീസയുടെയും മകനാണ്.

സഹോദരൻ: ഹുസൈൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു

രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടുമുളള അനാദരവ്: ഇ.പി. ജയരാജൻ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല: സുരേഷ് ഗോപി

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി