ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

 
Pravasi

ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു; മരിച്ചത് പാലക്കയം സ്വദേശി സിജോ

മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു

Jisha P.O.

ദുബായ്: പാലക്കയം സ്വദേശി ദുബായിൽ വാഹന അപകടത്തിൽ മരിച്ചു. പാലക്കയം കുണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40)ആണ് വാഹന അപകടത്തിൽ മരിച്ചത്. കഴിഞ്ഞ 12 വർഷമായി സിജോ ദുബായിൽ ജോലി ചെയ്യുകയായിരുന്നു.

മോട്ടോർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് വിവരം ലഭിച്ചത്. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം.ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ്. മകൾ: ജുവാന. മാതാവ്: സെലിൻ. ദുബായിലെ കപ്പലിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച സിജോ.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു