മാത്യൂസ്, ഭാര്യ ലിനി, മക്കളായ ഐറിൻ, ഐസക് എന്നിവർ 
Pravasi

കുവൈറ്റിലെ തീ പിടിത്തം; മലയാളി കുടുംബം അവധി കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്

വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. എസിയിലെ വൈദ്യുതി തകരാറാണ് അപകടകാരണം.

ആലപ്പുഴ: കുവൈറ്റിലെ അബ്ബാസിയ സൈഫ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം മരണപ്പെട്ടു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40) ഭാര്യ ലിനി എബ്രഹാം (38) മക്കൾ ഐറിൻ (41), ഐസക് (9) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് അപ്പാർട്മെന്‍റിൽ തീ പടർന്നു പിടിച്ചത്.

വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. എസിയിലെ വൈദ്യുതി തകരാറാണ് അപകടകാരണം. അവധിക്ക് നാട്ടിൽ എത്തിയ മാത്യൂസും കുടുംബവും വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുവൈറ്റിലെ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തിയത്. യാത്രാക്ഷീണത്തിൽ നാലുപേരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടമുണ്ടായത്.

ഔദ്യോഗിക നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി ഇന്ത്യൻ അംബാസിഡറും കേന്ദ്രമന്ത്രിമാരും ഇടപെടുന്നുണ്ട്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ