എംഇഎസ് കല്ലടി കോളെജ് യുഎഇ അലുമ്നി കോളെജ് ഡേ ആഘോഷം

 
Pravasi

എംഇഎസ് കല്ലടി കോളെജ് യുഎഇ അലുമ്നി കോളെജ് ഡേ ആഘോഷം

എംഇഎസ് കല്ലടി കോളെജ് യുഎഇ അലുമ്നി കോളെജ് ഡേ ആഘോഷം 'ഇയ്യാ ഹുവ്വാ കല്ലേടിയൻസ് കോളെജ് ഡേ സീസൺ 3' എന്ന പേരിൽ ആഘോഷിച്ചു

UAE Correspondent

ദുബായ്: എംഇഎസ് കല്ലടി കോളെജ് യുഎഇ അലുമ്നി കോളെജ് ഡേ ആഘോഷം 'ഇയ്യാ ഹുവ്വാ കല്ലേടിയൻസ് കോളെജ് ഡേ സീസൺ 3' എന്ന പേരിൽ ആഘോഷിച്ചു. പ്രസിഡന്‍റ് സയിദ് ജാസിം അധ്യക്ഷത വഹിച്ചു. രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തി.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ബിന്ദു ജയിംസ്, ദീപാ രാഹുൽ ഈശ്വർ, ട്രഷറർ ഖത്തീബ് മുസമ്മിൽ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ വി.പി. സക്കീർ സ്വാഗതവും സെക്രട്ടറി ടി.ടി. റഹ്മത്തുള്ള നന്ദിയും പറഞ്ഞു.

കല്ലേടിയൻസ് ബിസിനസ് കമ്മ്യൂണിറ്റി ബിസ്സ് കണക്റ്റ്, കല്ലേടിയൻസ് വെബ്സൈറ്റ് എന്നിവ ചടങ്ങിൽ പുറത്തിറക്കി. ഷിഹാബ് പാലപ്പെട്ടിയുടെ ഗാനമേളയും മറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്