ദുബായ് 
Pravasi

ദേശീയ ദിനം: പൗരൻമാരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് യുഎഇ പ്രസിഡന്‍റ്: 40 കോടി ദിർഹം അനുവദിച്ചു

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 1277 പൗരൻമാരുടെ കടങ്ങളാണ്​ എഴുതിത്തള്ളുക.

Megha Ramesh Chandran

ദുബായ്: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി പൗരൻമാരുടെ കടങ്ങൾ എഴുതിത്തള്ളാൻ 40 കോടി ദിർഹം അനുവദിച്ച്​ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. നാഷനൽസ് ഡിഫോൾട്ടഡ് ഡെബ്റ്റ് സെറ്റിൽമെന്‍റ്​ ഫണ്ട് (എൻ.ഡി.ഡി.എസ്​.എഫ്​) ആണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 1277 പൗരൻമാരുടെ കടങ്ങളാണ്​ എഴുതിത്തള്ളുക. 19 ബാങ്കിങ്​ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​.

പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരം യുഎഇ വൈസ്​ പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട്​ മന്ത്രിയുമായ ഷെയ്ഖ് ​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ മേൽനോട്ടത്തിലായിരിക്കും​ നടപടികൾ പൂർത്തീകരിക്കുക.

അബൂദബി കൊമേഴ്‌സ്യൽ ബാങ്ക് (എ.ഡി.സി.ബി) ഗ്രൂപ്പ്, അൽ ഹിലാൽ ബാങ്ക്, എമിറേറ്റ്‌സ് എൻ.ബി.ഡി, മഷ്‌റഖ് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്​.എ.ബി), അബൂദബി ഇസ്ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), ഷാർജ ഇസ്​ലാമിക്​ ബാങ്ക്​, ദുബായ് ഇസ്​ലാമിക്​ ബാങ്ക്​, കൊമേഴ്​സ്യൽ ബാങ്ക്​ ഓഫ്​ ദുബായ്, ഇത്തിസലാത്ത്​, അറബ്​ ബാങ്ക്​ ഫോർ ഇൻവസ്​റ്റേഴ്​സ്​ ആൻഡ്​ ഫോറിൻ ട്രേഡ്​, എമിറേറ്റ്​സ്​ ഇസ്​ലാമിക ബാങ്ക്​, യുനൈറ്റഡ്​ അറബ്​ ബാങ്ക്​, എച്ച്​.എസ്​.ബി.സി, റാക്​ ബാങ്ക്​, അംലാക്​ ഫിനാൻസ്​, നാഷനൽ ബാങ്ക്​ ഓഫ്​ ഉമ്മുൽ ഖുവൈൻ, സിറ്റി ബാങ്ക്​, സ്റ്റാന്‍റേ​ർഡ്​ ചാർട്ടഡ്​ എന്നീ 19 ധനകാര്യ സ്ഥാപനങ്ങളാണ്​ ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നത്​.

പ്രസിഡന്‍റിന്​ കീഴിൽ പൗരൻമാരുടെ ക്ഷേമത്തിനായുള്ള ഭരണാധികാരികളുടെ പ്രതിബദ്ധതയാണ്​ പദ്ധതി അടിവരയിടുന്നതെന്ന്​ സഹമന്ത്രിയും എൻ.ഡി.ഡി.എസ്​.എഫിന്‍റെ സുപ്രിം കമ്മിറ്റി ചെയർമാനുമായ ജാബിർ മുഹമ്മദ്​ഘാനിം അൽ സുവൈദി പറഞ്ഞു. കുറഞ്ഞ വരുമാനമുള്ളവർ, ജോലിയിൽ നിന്ന്​ വിരമിച്ചവർ, മുതിർന്ന​ പൗരൻമാർ എന്നിവർ ഉൾപ്പെടെ വ്യത്യസ്ത ഗുണഭോക്​താക്കൾക്ക്​ സഹായം നൽകുന്നതിൽ ശൈഖ്​ മൻസൂറിന്‍റെ ആത്മാർഥമായ പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ