നിമിഷ പ്രിയ 

file image

Pravasi

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം: കൊല്ലപ്പെട്ട യെമൻ പൗരന്‍റെ സഹോദരൻ

ജൂലൈ 16നു നടപ്പാക്കാനിരുന്ന ശിക്ഷ മാറ്റിവച്ചതിനുശേഷം രണ്ടാമത്തെ കത്താണിത്.

Megha Ramesh Chandran

സനാ: നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരു തരത്തിലുളള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും അബ്ദുൾ ഫത്താഹ് മഹ്ദി വ്യക്തമാക്കി.

ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും, വധശിക്ഷ നടപ്പാക്കാനുള്ള തീയതി പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും അബ്ദുൾ ഫത്താഹ് ആവശ്യപ്പെടുന്നു. ജൂലൈ 16നു നടപ്പാക്കാനിരുന്ന വധശിക്ഷ മാറ്റിവച്ചതിനുശേഷം രണ്ടാമത്തെ കത്താണിത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ