പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് Freepik.com
Pravasi

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക്

പ്രവാസികൾക്കും പ്രവാസി സംരംഭകർക്കുമായുള്ള നോർക്ക ബിസിനസ് ക്ലിനിക്ക് സെപ്റ്റംബംർ 12 മുതല്‍. ഉദ്ഘാടനം പി. ശ്രീരാമകൃഷ്‌ണൻ

MV Desk

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയപ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ നേതൃത്വത്തിലുളള ബിസിനസ് ക്ലിനിക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസൻസുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം.

ചടങ്ങില്‍ നോര്‍ക്ക ബിസിനസ് ക്ലിനിക്കിന്‍റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും.

ഓണ്‍ലൈനായും ഓഫ്‌ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍ബിഎഫ്സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം

ഇ‌നിയും വേട്ട‌‌യാടിയാല്‍ ജീവ‌‌നൊടുക്കും: മാധ്യ‌‌മ‌‌ങ്ങ‌‌ള്‍ക്കു മുന്നില്‍ പൊട്ടിക്ക‌‌ര‌‌ഞ്ഞ് ഡി. മ‌‌ണി