.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നോര്‍ക്ക റൂട്ട്സ് - ഐഡി കാര്‍ഡ് മാസാചരണം
Norka Roots
സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡ് സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്‍റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ്, ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.
ഐഡി കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.
വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുഡന്‍റ് ഐഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എൻആർകെ ഐഡി കാർഡും ലഭിക്കും.
ഐഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഇൻഷുറൻസ് പരിരക്ഷ. എന്‍ആര്‍ഐ സീറ്റിലേക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് പ്രയോജനപ്പെടുത്താം.
നോര്‍ക്ക റൂട്ട്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി ഈ സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫിസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.